Transfer
ഷെഫീൽഡ് യുണൈറ്റഡിനെ ഇനി സ്ലാവിസ ജോകനോവിച്ച് നയിക്കും.
പ്രീമിയർ ലീഗിൽ നിന്ന് പിന്തള്ളപ്പെട്ട ഷെഫീൽഡ് യുണൈറ്റഡ് സ്ലാവിസ ജോകനോവിച്ചിനെ പുതിയ കൊച്ചായി നിയമിച്ചു.
മൂന്ന് വർഷത്തെ കരാറിൽ ഷെഫീൽഡ് യുണൈറ്റഡ് മുൻ ഫുൾഹാമിനെയും വാട്ട്ഫോർഡിനെ നയിച്ച സ്ലാവിസ ജോകനോവിച്ച് അവരുടെ പുതിയ ആശാനായി. 2014-15 സീസനിൽ വാട്ഫോഡിനെയും 2015 മുതൽ 2018 നവംബർ വേറെ ഫുൾഹാമിനെയും നയിച്ച അദ്ദേഹം ഖത്തർ ക്ലബ്ബായ അൽ ഗറഫാനെ ഒന്നരവർഷം പരിശീലിപ്പിച്ച ശേഷമാണ് തൻറെ പുതിയ ചുമതല ഏറ്റെടുക്കുന്നത്.
ഞാൻ വീണ്ടും ഇംഗ്ലീഷ് ഫുട്ബോളിൽ ജോലി ചെയ്യുന്നതിൽ ആവേശത്തിലാണ്, കളിക്കാരുമായും സ്റ്റാഫുമായും പങ്കു ചേരാൻ ഞാൻ ആഗ്രഹിക്കുന്നു ചാമ്പ്യൻഷിപ്പിലെ വെല്ലുവിളിക്കായി ഞങ്ങൾ തയ്യാറാണ്” ജോകനോവിച്ച് പ്രസ്താവനയിൽ പറഞ്ഞു.