Transfer
വൈനാൾഡം ഇനി പി.എസ്.ജി യുടെ താരം
ഡച്ച് താരം വൈനാൾഡം ഇനി പി. എസ്. ജി യിൽ കളിക്കും. താരത്തെ സ്വന്തമാക്കിയതായി ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.9.5 മില്യൺ വേതനവും മൂന്ന് വർഷ കരാറും നൽകിയാണ് താരത്തെ ഫ്രഞ്ച് വമ്പന്മാർ ടീമിലെത്തിച്ചത്.
വൈനാൾഡത്തിന് മെഡിക്കൽ നടത്താനായി ബാഴ്സലോണ ഒരുങ്ങുന്നതിനിടയിൽ ആയിരുന്നു പി എസ് ജി വൈനാൾഡത്തിന് വലിയ ഓഫറുമായി എത്തി ട്രാൻസ്ഫർ ഹൈജാക്ക് ചെയ്തത്. 30കാരനായ താരം യൂറോ കപ്പിൽ ഹോളണ്ടിന്റെ ക്യാപ്റ്റൻ ആണ്. 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടിയിട്ടുണ്ട്.