Transfer
റൂബൻ ഡയസ് സിറ്റിയിൽ ഒട്ടാമെൻഡി ബെൻഫിക്കയിൽ.
ട്രാൻസ്ഫർ വിപണിയിലെ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ തേരോട്ടം തുടരുന്നു.ബെൻഫിക്ക ഡിഫൻഡർ റൂബൻ ഡയസാണ് പ്രീമിയർ ലീഗിലേക്കെത്തുന്ന പുതിയ താരം.ഏകദേശം 55 ദശലക്ഷം യൂറോ വിലമതിക്കുന്ന പോർച്ചുഗീസ് താരത്തെ സ്വാപ് ഡീലിലാണ് സിറ്റി ടീമിലെത്തിക്കുന്നത്.
23കാരനെ ടീമിലെത്തിക്കാൻ സിറ്റി ബെൻഫിക്കയ്ക്ക് 40 ദശലക്ഷം യൂറോയും അർജൻ്റീനിയൻ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയെയും നൽകും.
അഞ്ച് വർഷത്തെ കരാറിലാണ് ഡയസ് എത്തിഹാദിൽ എത്തുന്നത്.കഴിഞ്ഞ സീസണിൽ ബെൻഫിക്കയ്ക്കായി എല്ലാ മത്സരങ്ങളിൽ നിന്നും 3 ഗോളും 2 അസിസ്റ്റും പോർച്ചുഗീസ് ഡിഫൻഡർ നേടിയിട്ടുണ്ട്.