Transfer
രാഹുൽ ഭേക്കേ ബെംഗളൂരു എഫ് സി വിട്ടു
ബെംഗളൂരു എഫ് സി യുടെ പ്രതിരോധ താരം രാഹുൽ ഭേക്കേ ക്ലബ്ബ് വിട്ടു.കഴിഞ്ഞ 4 വർഷത്തോളം ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ച ശേഷമാണ് താരം വിട പറയുന്നത്.
ബെംഗളൂരുവിനായി 88 മത്സരങ്ങൾ കളിച്ചിട്ടുള്ള 30 കാരൻ ഒരു ഐ എസ് എൽ കിരീടവും സൂപ്പർ കപ്പും ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്. ബെംഗളൂരു എഫ് സി ക്ക് പുറമെ ഐ എസ് എല്ലിൽ മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ്, പൂനെ സിറ്റി എഫ് സി ക്കായും താരം ബൂട്ട് അണിഞ്ഞിരുന്നു. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 11 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഇനി നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയിലേക്കാണ് പോകാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.