Transfer
മൊറാട്ട ഇനി യുവൻ്റസ് താരം
അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ അൽവാരോ മൊറാട്ട ഇനി യുവൻ്റസിൽ.ബാഴ്സ താരം ലൂയി സുവാരസ് അത്ലറ്റിക്കോയിൽ എത്തുന്നതോടെയാണ് മൊറാട്ടയെ വിൽക്കാൻ സ്പാനിഷ് ക്ലബ് തീരുമാനിച്ചത്.
താരത്തെ ഒരു വർഷത്തേക്ക് ലോണടിസ്ഥാനത്തിൽ 10 ദശലക്ഷം യൂറോയ്ക്കാണ് യുവൻ്റസ് സ്വന്തമാക്കുന്നത്.അതിന് ശേഷം 45 ദശലക്ഷം യൂറോക്ക് താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാനും ക്ലോസ്സിൽ ഉണ്ട്.
27 കാരനായ താരം മുമ്പ് യുവൻ്റസിൽ കളിച്ചിരുന്നു.ഇക്കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോയ്ക്കായി 16 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള സ്പാനിഷ് താരം പിർലോയുടെ ടീമിന്റെ ശക്തി കൂട്ടും.