Transfer
ബ്യൂണ്ടിയ ഇനി ആസ്റ്റൺ വില്ലയിൽ
ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബ്ബായ നോർവിച്ച് സിറ്റിയുടെ അര്ജന്റീനിയൻ താരം എമിലിയാനോ ബ്യൂണ്ടിയയെ സ്വന്തമാക്കി ആസ്റ്റൺ വില്ല.ഏകദേശം 34 മില്ല്യൺ അധികം യൂറോയും 5 വർഷത്തെ കരാറും നൽകിയാണ് താരത്തെ വില്ല കൂടാരത്തിൽ എത്തിച്ചത്.
കഴിഞ്ഞ സീസണിൽ നോർവിച്ച് സിറ്റിക്കായി മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.ലയണൽ സ്കെലോണിയുടെ അർജന്റീന കോപ്പ അമേരിക്ക സ്‌ക്വാഡിലും ഇടം കണ്ടെത്തിയ ബൂണ്ടിയക്കായി ഇംഗ്ലീഷ് വമ്പൻമാരായ ആർസെനലും ശക്തമായി രംഗത്തുണ്ടായിരുന്നു.