Transfer
ഫെർണാണ്ടീനോ സിറ്റിയിൽ തുടരും
മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഫെർണാണ്ടീനോ ക്ലബ്ബിൽ തുടരും.താരത്തിനായി ലാറ്റിനമേരിക്കൻ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും പെപ്പിന്റെ ആവശ്യ പ്രകാരം താരം ക്ലബിൽ തന്നെ തുടരുകയായിരുന്നു.ഒരു വർഷ കരാറിലാണ് ബ്രസീലിയൻ മിഡ്‌ഫീൽഡർ ഒപ്പുവെച്ചത്.
36 കാരനായ ഫെർണാണ്ടീനോ 2013ൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം നാലു ലീഗ് കിരീടം ഉൾപ്പെടെ 12 കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.