Transfer
പ്രീമിയർ ലീഗ് ഇതിഹാസം ഇനി ബാർസക്ക് വേണ്ടി ബൂട്ട് കെട്ടും
മാഞ്ചസ്റ്റർ സിറ്റിയുടെ ടോപ് സ്കോററും , ആദ്യ ലീഗ് കിരീട ജയത്തിൽ നിർണായക പങ്ക് വഹിച്ച സെർജിയോ അഗ്യൂറോയുടെ കളികൾ ഇനി സ്പാനിഷ് ടീം എഫ്‌സി ബാഴ്സലോണയ്ക്ക് വേണ്ടി.രണ്ടു വർഷത്തെ കരാറിലാണ് താരം എത്തുന്നത് .
തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹ അർജന്റീന കളിക്കാരൻ ആയ ലയണൽ മെസ്സി യോടൊപ്പം ക്ലബ് തലത്തിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു .മെയ് 29ന് പോർട്ടോയിൽ വച്ച് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞ് 2023 വരെ ഉള്ള കരാർ ഒപ്പിടാൻ അഗ്യൂറോ സ്പെയിനിലേക്ക് പറക്കും .