Transfer
പോഗ്ബയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി യുണൈറ്റഡ്
ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇതോടെ 2022 ജൂൺ വരെ താരത്തെ ഓൾഡ് ട്രാഫോർഡിൽ കാണാനാകും. താരവുമായുള്ള കരാറിൽ ക്ലബ്ബിന് വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള ക്ലോസ് ഉണ്ടായിരുന്നു. അത് പ്രകാരമാണ് ഇപ്പോൾ 27കാരനായ താരത്തിന്റെ കരാർ യുണൈറ്റഡ് നീട്ടിയത്.
താരവുമായി ദീർഘകാല കരാറിലെത്താനുള്ള ശ്രമങ്ങൾ യുണൈറ്റഡ് തുടങ്ങി കഴിഞ്ഞു.ഔദ്യോഗികമായി ഇക്കാര്യത്തിൽ ടീം ഇപ്പോഴും പോഗ്ബയുമായി ബന്ധപ്പെട്ടട്ടില്ല. എങ്കിലും താരവുമായി ദീർഘകാല കരാറിൽ ഒപ്പ് വെക്കാനാകുമെന്നാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ പ്രതീക്ഷ.എന്നാൽ താരത്തിന്റെ ഏജൻ്റ് മിനോ റയോള ഇതിന് വിലങ്ങ് തടിയാകുമോയെന്നാണ് ചെകുത്താൻപടയുടെ പേടി.