Transfer
പെരേരയെ ലോണിൽ സ്വന്തമാക്കി ലാസിയോ
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രസ് പെരേരയെ ലോണിൽ സ്വന്തമാക്കി ലാസിയോ.താരത്തിന്റെ ശമ്പളം ഇരു ക്ലബ്ബുകളും ചേർന്നു കൊടുക്കും. ഏകദേശം 27 ദശലക്ഷം യൂറോക്കാണ് ലോൺ. ലോണിന് ശേഷം സ്ഥിരകരാറിൽ 24കാരനായ താരത്തെ സ്വന്തമാക്കാനുള്ള ക്ലോസ്സും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുണൈറ്റഡിൻ്റെ ശക്തമായ മധ്യനിരയിൽ കളിക്കാൻ അവസരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പെരേര പുറത്ത് പോകുമെന്ന് മുമ്പേ സൂചന ലഭിച്ചിരുന്നു.യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ കുറെ മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും താരത്തിന് ആകെ 2 ഗോളും 4 അസിസ്റ്റുമാണ് നേടാൻ കഴിഞ്ഞത്.