Transfer
പിഎസ്‌ജിയിൽ തുടരാൻ ഡി മരിയ
തന്റെ യൂറോപ്യൻ ഫുട്ബോൾ കരിയർ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് അർജന്റൈൻ വിങ്ങർ എയ്ഞ്ചൽ ഡി മരിയ. റെന്നെസിനെതിരായ ലീഗ് വൺ മത്സരത്തിനുശേഷമാണ് താരം മനസ്സുതുറന്നത്. ഡി മരിയ ഇരട്ടഗോളുകളോടെ തിളങ്ങിയ മത്സരത്തിൽ പിഎസ്‌ജി 3-0ന് ജയിച്ചു.
2015ൽ പാരിസിലെത്തിയ ഡി മരിയയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ഇതുവരെ 229 മത്സരങ്ങളിൽനിന്ന് 85 ഗോളുകളും 95 അസിസ്റ്റുകളും താരം പിഎസ്‌ജിക്ക് വേണ്ടി നേടി.
എന്റെ യൂറോപ്യൻ കരിയർ പിഎസ്‌ജിയിൽതന്നെ അവസാനിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ഇത് എന്റെ മാത്രം കൈകളില്ല.
എയ്ഞ്ചൽ ഡി മരിയ