Transfer

പണ്ഡിത എഫ് സി ഗോവയിൽ തുടരും

 ഐ എസ് എൽ ക്ലബ്ബായ എഫ് സി ഗോവ യുടെ ഇന്ത്യൻ മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിതയുടെ കരാർ ക്ലബ്ബ് പുതുക്കി. 2 വർഷത്തെ കരാറിലാണ് താരം ഒപ്പു വെച്ചത്.പ്രശസ്ത മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്പെയിനില്‍ കളിച്ചിരുന്ന ഇഷാന്‍ കഴിഞ്ഞ സീസണിലാണ് ​ഗോവയിലെത്തുന്നത്.ലീഗിൽ 131 മിനിറ്റ് മാത്രം ഗ്രൗണ്ടില്‍ ചെലവഴിച്ച് നാല് ​ഗോളുകള്‍ നേടിയ 23 കാരൻ സൂപ്പര്‍ സബ്  എന്ന വിശേഷണം നേടിയെടുത്തിരുന്നു.അതേസമയം രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കിയെങ്കിലും, ഇതിനിടയില്‍ യൂറോപ്പില്‍ നിന്ന് അവസരങ്ങളെത്തിയാല്‍ ഇഷാന് ​ഗോവ വിടാമെന്ന് കരാറില്‍ ചേര്‍ത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button