Transfer

നെയ്മർ പി.എസ്.ജിയിൽ 2026 വരെ കരാർ പുതുക്കി.

 പാരീസ് സെയിന്റ് ജെർമെയ്ൻ ആയിട്ടുള്ള കരാർ പുതുക്കി ബ്രസീലിയൻ താരം.പി എസ് ജി ആയിട്ട് നെയ്മറിന്റെ കരാർ  2021/22 സീസൺ വരെയായിരുന്നു.

ബാഴ്സലോണയിലേക്ക്  മടങ്ങാൻ അദ്ദേഹം താൽപ്പര്യപ്പെടുന്നുവെന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു.2017 ൽ 222 മില്യൺ യൂറോ  മുടക്കി പാരീസിൽ എത്തിച്ചതിനു  ശേഷം ആദ്യമായിട്ടല്ല ,കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ  ബാഴ്സലോണ പാരീസിലേക്ക് പ്രതിനിധികളെ  അയച്ചു,എങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി  മൂലം കാര്യങ്ങൾ അധികം മുന്നോട്ടുപോയില്ല.താരം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്തിരുന്നാലും താരത്തിന്റെ ഈ തീരുമാനം സഹപ്രവർത്തകർക്കും  ആരാധകർക്കും ആവേശം പകരും..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button