Transfer
ഡെസ്റ്റിനെ സ്വന്തമാക്കി ബാഴ്സ
പുതിയ കോച്ച് കൂമാന് കീഴിൽ അടിമുടി മാറാനൊരുങ്ങി ബാഴ്സലോണ.അമേരിക്കൻ താരം സെർജിനോ ഡെസ്റ്റാണ് പുതിയതായി ടീമിലെത്തുന്നത്.
ഏകദേശം 22 ദശലക്ഷം യൂറോക്കാണ് അയാക്സ് റൈറ്റ് ബാക്കിനെ കറ്റാലൻ ക്ലബ് ടീമിലെത്തിക്കുന്നത്.19കാരനായ താരം ബാഴ്സയുമായി 5 വർഷത്തെ കരാറിൽ ഒപ്പിടും.അയാക്സിനായി കഴിഞ്ഞ സീസണിൽ 2 ഗോളും 4 അസിസ്റ്റും നേടിയിട്ടുള്ള യുവതാരം ബാഴ്സലോണ നിരയെ കൂടുതൽ ശക്തമാക്കും.
റൈറ്റ് ബാക്ക് നെൽസൺ സെമഡോ വോൾവ്സിൽ ചേർന്നതോടെയാണ് ബാഴ്സ പുതിയ റൈറ്റ് ബാക്കിനെ സൈൻ ചെയ്തത്.