Transfer
ഡി ബ്രൂയ്നെയുമായുള്ള കരാർ പുതുക്കാൻ സിറ്റി
ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്നെയുമായുള്ള കരാർ പുതുക്കാൻ മാഞ്ചസ്റ്റർ സിറ്റി.
5വർഷത്തെക്ക് കരാർ പുതുക്കുമെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. സിറ്റിയിൽ താൻ സന്തോഷവാണെന്ന് താരം മുൻപ് പറഞ്ഞിരുന്നു.
നിൽവിൽ ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡഴ്സിൽ ഒരാളാണ് ഡി ബ്രൂയ്നെ. ഒരു പ്രീമിയർ ലീഗ് സീസണിൽ 20 അസ്സിസ്റ്റുകൾ നേടിയും പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി സീസൺ, പിഎഫ്എ പ്ലേയർ ഓഫ് ദി സീസൺ തുടങ്ങി നിരവധി നേട്ടങ്ങളുമായി ഉഗ്രൻ ഫോമിലാണ് 28കാരനായ ഡി ബ്രൂയ്നെ.