Transfer
ഡിയേഗോ ലോറൻ്റയെ ടീമിലെത്തിച്ച് ലീഡ്സ്
പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ തന്നെ വമ്പൻ ടീമുകളെ ഞെട്ടിക്കാൻ ഒരുങ്ങി മാർസലോ ബിയേൽസയുടെ ലീഡ്സ്.ടീമിനെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയൊരു ഡിഫൻഡറെ കൂടി ഇംഗ്ലീഷ് ക്ലബ് ടീമിലെത്തിച്ചു കഴിഞ്ഞു. റയൽ സോസിഡാഡ് താരം ഡിയേഗോ ലോറൻ്റയാണ് ടീമിലേക്കെത്തുന്നത്.ഏകദേശം 18 ദശലക്ഷം പൗണ്ടിനാണ് 27കാരൻ ലീഡ്സിലേക്കെത്തുന്നത്.സോസിഡാഡിനായി 88 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്പാനിഷ് താരം 8 ഗോളുകളും നേടിയിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 5 തവണ കളത്തിലിറങ്ങിയ താരം 4 വർഷത്തെ കരാറിലാണ് പ്രീമിയർ ലീഗിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്.ലീഡ്സിൻ്റെ ഈ വിൻഡോയിലെ നാലാമത്തെ സൈനിംഗാണ് ലോറൻ്റെ.