Transfer
ടെല്ലസ് ഓൾഡ് ട്രാഫോർഡിലേക്ക്
ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷം പോർട്ടോയുമായി ധാരണയിലെത്തി യുണൈറ്റഡ്. ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസിനെ 15 ദശലക്ഷം യൂറോക്കാണ് ചെകുത്താൻമാർ സ്വന്തമാക്കിയിരിക്കുന്നത്.
27കാരനായ താരവുമായി നേരത്തെ കരാറിൽ എത്തിയിരുന്നെങ്കിലും പോർട്ടോയുമായി ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ യുണൈറ്റഡ് ഭിന്നതയിലായിരുന്നു.പോർച്ചുഗീസ് ക്ലബ്ബിനായി താരം കഴിഞ്ഞ സീസണിൽ 3 ഗോളുകളും 1 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
താരത്തിന്റെ മെഡിക്കൽ ഇന്ന് രാത്രി ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.എഡിൻസൺ കവാനിയുമായി കരാറിലെത്തിയതിന് പിന്നാലെ ബ്രസീലിയൻ താരത്തെ കൂടെ ടീമിലെത്തിച്ച് യുണൈറ്റഡ് മാനേജ്‌മെന്റ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.