Transfer
ജെജെ ഇനി ഈസ്റ്റ് ബംഗാളിൽ
ചെന്നൈയിന്റെ മുൻ സ്ട്രൈക്കറായ ജെജെ ഇനി ഈസ്റ്റ് ബംഗാളിനായി കളിക്കും. ഈസ്റ്റ് ബംഗാളിൽ വർഷത്തെ കരാർ ആകും ജെജെ ഒപ്പുവെക്കുക.
കഴിഞ്ഞ ആഴ്ചയായിരുന്നു താരം മുൻ ക്ലബ്ബായ ചെന്നൈയിൻ വിടുന്നതായി ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ 6 ഐഎസ്എൽ ക്ലബുകളുമായി ജേജെ ചർച്ചകൾ നടത്തുന്നുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ചെന്നൈയിൻ എഫ്സിക്കൊപ്പം കഴിഞ്ഞ അഞ്ചു സീസണുകളിലായി
76 മത്സരങ്ങൾ കളിച്ച താരം രണ്ട് ഐ എസ് എൽ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. ടീമിനായി 25 ഗോളുകളും 7 അസിസ്റ്റുകളുമാണ് താരം സംഭാവന ചെയ്തത്. പരിക്കിനെത്തുടർന്നു കഴിഞ്ഞ സീസൺ മുഴുവൻ ജെജെയ്ക്കു നഷ്ടപ്പെട്ടിരുന്നു.