Transfer
ഔദ്യോഗിക പ്രഖ്യാപനമെത്തി, മെഫിസ് ഡിപേയ് ബാർസയിൽ
ഒളിമ്പിക് ലയോണിന്റെ ഡച്ച് സൂപ്പർ താരം മെഫിസ് ഡിപേയ് അടുത്ത സീസൺ മുതൽ ഇനി ബാർസക്കായി പന്തുതട്ടും. ഫ്രീ ട്രാൻസ്ഫറിൽ എത്തുന്ന താരം രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്.കൂടുതൽ വേതനം ഓഫർ ചെയ്ത് യൂറോപ്യൻ വമ്പൻമാരായ പിഎസ്ജി,ജുവന്റ്‌സ് എന്നിവർ എത്തിയെങ്കിലും റൊണാൾഡ് കൂമാന്റെ കീഴിൽ കളിക്കാനുള്ള ആഗ്രഹമാണ് താരത്തെ ബാഴ്സയിൽ എത്തിക്കുന്നത്.