Transfer
എംബപ്പേ പിഎസ്‌ജി വിട്ടേക്കും
ഫ്രാൻസ് യുവസൂപ്പർ താരം കിലിയൻ എംബപ്പേ ഇപ്പ്രാവശ്യം പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയാണെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയേക്കുമെന്ന് പിഎസ്‌ജി അംബാസ്സഡർ ജോർകാഫ്.
എംബപ്പേയ്ക്ക് ധാരാളം അവസരങ്ങളുണ്ട് കാരണം അവൻ ചെറുപ്പമാണ്. പല ക്ലബ്ബുകളുടെയൊപ്പം ധാരാളം കിരീടങ്ങൾ നേടാൻ അവന് ആഗ്രഹമുണ്ട്. കഴിഞ്ഞ സീസണിൽ എംബപ്പേയ്ക്ക് ചാമ്പ്യൻസ് ലീഗ് നേടാനുള്ള വലിയൊരു അവസരമാണ് കൈവിട്ട് പോയത്. ഇപ്പ്രാവശ്യം എംബപ്പേ അത് നേടുകയാണെങ്കിൽ അവൻ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽഏതെങ്കിലും വലിയ ക്ലബ്ബിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.
– യൗറി ജോർകാഫ്
(പിഎസ്‌ജി അംബാസ്സഡർ)