Telegram
ആദ്യ അംങ്കം കുറിക്കാൻ കൊമ്പന്മാർ
ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിന് മലയാളികളുടെ സ്വന്തം ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.ഡെല്‍ഹി എഫ്സിയെ പരാജയപ്പെടുത്തി എത്തുന്ന ഇന്ത്യന്‍ നേവിയെയാണ് കൊമ്പന്മാർക്ക് നേരിടേണ്ടത്.ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 3 മണിക്ക് ആണ് മത്സരം.
ഡ്യൂറൻഡ് കപ്പിലെ അരങ്ങേറ്റ സീസണിൽ തന്നെ വിദേശ താരങ്ങളുൾപ്പെടെ മികച്ച സ്‌ക്വാഡുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.എനെസ് സിപോവിച് , ചെഞ്ചോ ജ്യെല്‍ഷെന്‍,അഡ്രിയാന്‍ ലൂണ,ജോര്‍ജ് പെരേയ്ര ഡയസ് എന്നിവരാണ് സ്ക്വാഡിലെ വിദേശികള്‍.നിലവിൽ ജോർജ് ഡയസ് ടീമിനൊപ്പം എത്തിച്ചേർന്നിട്ടില്ല.
ഈ സാഹചര്യത്തിൽ ഭൂട്ടാനീസ് താരം ചെഞ്ചോ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്ട്രൈക്കറായി കളിക്കാനാണ് സാധ്യത.ചെഞ്ചോക്കൊപ്പം മലയാളി താരം ശ്രീക്കുട്ടന്‍ ഇന്ന് ഇറങ്ങിയേക്കും.പരിക്ക് മൂലം സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ഇന്ന് കളിക്കില്ല.
⚔Durand Cup Group Stage Match 💛
Kerala Blasters 🆚 Indian Nevi🤍
⏰ 3:00pm
📺 Addatimes