Serie A
ഏഴടിച്ച് മിലാൻ,ടോറിനോ വധം പൂർണ്ണം
സമ്പൂർണ്ണ ആധിപത്യം പുലർത്തിയ കളിയിൽ പുഷ്പം പോലെ 7 ഗോൾ അടിച്ചു മിലാൻ .ക്രൊയേഷ്യൻ താരം റെബിച് തന്റെ മിലാൻ കരിയറിലെ ആദ്യ ഹാട്രിക് നേടിയപ്പോൾ ഇരട്ട ഗോളുമായി ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടേസ്,ഓരോ ഗോൾ വീതം നേടിയ ബ്രാഹിം,കേസ്സി എന്നിവരും ഗോളടി പൂരത്തിൽ പങ്കുചേർന്നു.ആദ്യപകുതിയിൽ 2-0 ലീഡ് മാത്രമുണ്ടായിരുന്ന മിലാൻ, വെറും 17 മിനിറ്റിനു ഇടയിൽ നാല് ഗോൾ നേടിയാണ് പ്രകമ്പനം കൊള്ളിച്ചത് .
36 കളികളിൽ 75 പോയിന്റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് മിലാൻ.
സ്കോർകാർഡ്
Milan-7
Theo 18′,61′
Kessie 25′(P)
Brahim 49′
Rebic 66′,71′,78′
Torino-0