Serie A
സീസണിന്റെ അവസാനത്തിൽ ടീം വിടാനൊരുങ്ങി താരം
ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പറും നിലവിൽ യുവന്റസിലെ രണ്ടാം ഗോൾകീപ്പറുമായ ജിയാൻലൂഗി ബഫൺ സീസണിന്റെ അവസാനത്തിൽ ടീം വിട്ടേക്കും.
സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ താൻ ക്ലബ് വിടുമെന്ന് യുവന്റസ് ഗോൾകീപ്പർ ജിയാൻലൂയിഗി ബഫൺ പറഞ്ഞു,എന്നാൽ അനുയോജ്യമായ ഓഫർ ലഭിക്കുകയാണെങ്കിൽ മറ്റൊരു ടീമിൽ ചേരും.2001ലാണ് താരം ഇറ്റാലിയൻ ക്ലബായ പാർമയിൽ നിന്ന് യുവന്റസിൽ ചേർന്നത്.പിന്നീട് നടന്നത് ചരിത്രം,ലോകം കണ്ടതിൽ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി ബഫൺ.
എന്റെ ഭാവി വ്യക്തമാണ്. ഈ വർഷം ഞാൻ യുവന്റസിലെ ദീർഘമായ മനോഹരവുമായ കാലം അവസാനിപ്പിക്കും
ജിയാൻലൂഗി ബഫൺ ഇത് ബെയിൻ സ്പോർട്സ് നോട് പറഞ്ഞു.