Serie A
സീരീ എയിൽ യുവന്റെസിന് വിജയം
ഒന്നിനെതിരെ 4 ഗോളുകൾക്ക് സ്പെസിയയെ തോൽപിച്ചു.
കോവിഡ് മുക്തനായതിനു ശേഷം വമ്പൻ തിരിച്ചു വരവ് നടത്തി റൊണാൾഡോ.
കളിയുടെ 14ആം മിനുറ്റിൽ തന്നെ അൽവാരോ മൊറാട്ടയിലൂടെ യുവെന്റസ് ലീഡ് എടുത്തു. എന്നാൽ 32ആം മിനുറ്റിൽ പൊഗെബ സ്പെസിയയ്ക്കയി സ്കോർ ചെയ്തതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോളിലൂടെ ലീഡ് വീണ്ടെടുത്ത യുവന്റസിനായി റാബിയറ്റും ഗോൾ അടിച്ചു. കളി തീരാൻ പതിനഞ്ചു നിമിഷം മാത്രം ബാക്കി ഉള്ളപ്പോൾ വീണു കിട്ടിയ പെനാൽട്ടി റൊണാൾഡോ കൃത്യമായി പോസ്റ്റിൽ എത്തിച്ചതോടെ യുവെന്റസ് തകർപ്പൻ വിജയം സ്വന്തമാക്കി.
യുവന്റെസ്
മൊറാട്ടാ 14
റൊണാൾഡോ 59 ,76(p)
റാബിയോട്ട് 67
സ്പെസിയ
പോഗെബ 32