Serie A
സാൻ സിറോയിൽ ഗോൾ ആറാട്ട് നടത്തി ഇൻ്റർ മിലാൻ
ഇറ്റാലിയൻ ലീഗിൽ ബോലോഗ്നയെ 6-1 എന്ന സ്കോറിന് തകർത്ത് വിട്ട് ഇൻ്റർ. ആറാം മിനിറ്റിൽ തന്നെ ലൗതറോ മാർട്ടിനെസ് ഗോൾ വേട്ടക്ക് തുടക്കമിട്ടു🤺. തുടർന്ന് ആദ്യപകുതി അവസാനിക്കുമ്പോൾ തന്നെ ഇന്റർ മൂന്ന് ഗോളിന് മുൻപിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ സ്ട്രൈക്കർ ദ്സികോ നേടിയ ഇരട്ടഗോൾ കൂടിയായപ്പോൾ ഇന്ററിന് സ്കോറിങ് അനായാസമായി. 86ആം മിനിറ്റിൽ തിയേറ്റ ബോലോഗ്നയ്ക്ക് വേണ്ടി ഒരു ആശ്വാസം ഗോൾ മടക്കി. ഇതോടെ 10 പോയിന്റും ആയി ഒന്നാം സ്ഥാനത്താണ് ഇന്റർ.
ഫുൾ ടൈം
💙 ഇൻ്റർ മിലാൻ- 6
⚽️ L.Martinez 6′
⚽️ M.Skriniar 30′
⚽️ N.Barella 34′
⚽️ M.Vecino 54′
⚽️ E.Dzeko 63′,68′
🤍ബോലോഗ്ന- 1
⚽️ A.Theate 86′