Serie A
വീണ്ടും ജയമില്ലാതെ യുവന്റസ്, മിലാൻ സമനിലയോടെ മടങ്ങി
സീരി എയിൽ യുവന്റസിന് സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം.സ്വന്തം തട്ടകത്തിൽ യുവന്റസിനെ ഇന്ന് 1-1 ന് എ സി മിലാന്‍ ആണ് സമനിലയില്‍ തളച്ചത്.
കളിയുടെ നാലാം മിനുട്ടില്‍ തന്നെ ഡിബാലയുടെ അസ്സിസ്റ്റിൽ നിന്നും മൊറാട്ട നേടിയ ഗോളിൽ യുവന്റസ് ആദ്യ പകുതിയിൽ മുന്നിലെത്തി.തുടർന്ന് രണ്ടാം പകുതിയില്‍ 76ആം മിനുട്ടിൽ മിലാന്‍ സമനില കണ്ടെത്തി.റെബികിന്റെ വക ആയിരുന്നു ഗോള്‍.നാലു മത്സരങ്ങളില്‍ ആകെ രണ്ട് പോയിന്റ് മാത്രമുള്ള യുവന്റസ് ഇപ്പോള്‍ 18ആം സ്ഥാനത്താണ്. മിലാന്‍ പത്തു പോയിന്റുമായി ലീഗില്‍ രണ്ടാമതും.