Serie A
റോമയ്ക്ക് കിരീടങ്ങൾ നേടിക്കൊടുക്കാൻ മൗറീന്യോയ്ക്ക് കഴിയും : സ്മാളിങ്ങ്
ഇറ്റാലിയൻ സീരി എ ക്ലബ്ബായ എ എസ് റോമയ്ക്ക് കിരീടങ്ങൾ നേടിക്കൊടുക്കാൻ പോർച്ചുഗീസ് പരിശീലകൻ ഹോസെ മൗറീന്യോയ്ക്ക് കഴിയുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറും നിലവിലെ റോമ താരവുമായ ക്രിസ് സ്മാളിങ്ങ്.പുതിയ മാനേജറിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് ഇംഗ്ലീഷ് താരം മനസ്സ് തുറന്നത്.
❝ മൗറീന്യോ ജന്മനാ ഒരു വിജയിയാണ്.യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളിലും അദ്ദേഹം കിരീടങ്ങൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞങ്ങൾ ഒരുമിച്ച് യുറോപ്പ ലീഗ് സ്വന്തമാക്കിയിട്ടുണ്ട്.അതുപോലെ ഇറ്റലിയിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിക്കും.
എല്ലാവരെക്കൊണ്ടും അവരുടെ കഴിവിൻ്റെ പരമാവധി പുറത്തെടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു മികച്ച പരിശീലകൻ തന്നെയാണ് അദ്ദേഹം.എന്ത് വിലകൊടുത്തും കിരീടങ്ങൾ സ്വന്തമാക്കുകയാണ് എപ്പോഴും മൗറീന്യോയുടെ രീതി.അദ്ദേഹത്തിന്റെ ആ പോസിറ്റീവായ രീതി റോമിലും തീർച്ചയായും വിജയം കാണും.മൗറീന്യോയെ പരിശീലകനാക്കിയത് തീർച്ചയായും ക്ലബ്ബിൻ്റെ മികച്ച തീരുമാനങ്ങളിലൊന്നാണ് .❞