Serie A

മിലാന് വിജയം,വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത

 

സീരീ എ യിൽ എസി മിലാന് തകർപ്പൻ ജയം.ശക്തരായ എതിരാളികളായ അറ്റലാന്റയെ എവേ മത്സരത്തില്‍ നേരിട്ട എ സി മിലാന്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ഇന്ന് നേടിയത്.ഈ വിജയത്തോടെ മിലാൻ 7 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

ആദ്യ പകുതിയില്‍ 43ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്ന് കെസ്സെയാണ് മിലാന് ലീഡു നല്‍കിയത്. രണ്ടാം പകുതിയുടെ അവസാനവും കെസ്സിയുടെ പെനാള്‍ട്ടിയില്‍ തന്നെയാണ് മിലാന്‍ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചത്. ഈ വിജയം മിലാനെ 79 പോയിന്റുമായി രണ്ടാമത് എത്തിച്ചു.

സ്കോർ കാർഡ് 

 എസി മിലാൻ – 2

 F. Kessie 43′ (P),90+3′ (P)

അറ്റ്ലാന്റ – 0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button