Serie A
പ്രശ്നം സാമ്പത്തികം, മറ്റൊന്നും അല്ല -ഇന്റർ പ്രസിഡന്റ്
സീരി എ കിരീടം നേടിയതിന് പിന്നാലെ പരിശീലകൻ അന്റോണിയോ കോണ്ടെ ഇന്റർ മിലാൻ വിട്ടത് ഫുട്ബോൾ ആരാധകരെ ഒന്നടംങ്കം ഞെട്ടിച്ചിരുന്നു. 11വർഷത്തിന് ശേഷമാണ് ഇറ്റാലിയൻ കിരീടം ഇന്റർ നേടുന്നത്.എന്നാൽ കോണ്ടെ ക്ലബ്ബ് വിടാനുള്ള കാരണം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഇന്റർ മിലാൻ പ്രസിഡന്റ് സ്റ്റീവൻ സാങ്ങ്.
കൊറോണ പാൻഡെമിക്കിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്റർ മിലാൻ. കിരീടം നേടിയെങ്കിലും കോസ്റ്റ് കട്ടിംഗിന്റെ ഭാഗമായി പല ഫസ്റ്റ് ഇലവൻ താരങ്ങളെയും വിൽക്കേണ്ടി വരും. ഇതിനോട് യോജിക്കാതെയാണ് അന്റോണിയോ കോണ്ടെ ക്ലബ്ബ് വിട്ടത്.കോണ്ടെ ഇന്ററിനെ കിരീടത്തിലേക്ക് നയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നഷ്ടം സഹിച്ചും ഈ സീസൺ പൂർത്തിയാക്കിയത്.