പിർലോ : തീർച്ചയായിട്ടും ഞാൻ തയ്യാറാണ്
അടുത്ത സീസണിലും ജുവെയുടെ മാനേജർ ആയി താൻ സ്വയം തയ്യാറാണെന്ന് പിർലോ പറഞ്ഞു.ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ 2-1 ന് പരാജയപ്പെടുത്തിയതിന് ശേഷമാണ് മാനേജർ ഇക്കാര്യങ്ങൾ സംസാരിച്ചത്.
സീസൺ തുടക്കത്തിൽ മോശം പ്രകടനം പിന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കുകയും കാരണം അദ്ദേഹത്തിന്റെ ജോലി ആശങ്കയിലായിരുന്നു. പിന്നീട്
സീസണിന്റെ അവസാനത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യ നാലിൽ ഇടം പിടിക്കുമോ എന്ന ആശങ്കയിലാണ്. എന്നിരുന്നാലും നാൽപത്തിരണ്ടുകാരനായ പിർലോ ഈ സീസണിൽ ജുവേക്ക് രണ്ടു ട്രോഫികൾ നേടിക്കൊടുത്തു.
തീർച്ചയായും ഞാൻ ഈ വേഷത്തിൽ തുടരാൻ തയ്യാറാണ്. കുട്ടിക്കാലം മുതലേ ഞാൻ ഫുട്ബോളിനെ സ്നേഹിക്കുന്നു, അത് തുടർന്നും സ്നേഹിക്കും. ക്ലബ് തീരുമാനിക്കും, പക്ഷേ എനിക്ക് കോച്ചിംഗ് ഇഷ്ടമാണ്, ഈ ക്ലബിനെ ഞാൻ ഇഷ്ടപ്പെടുന്നു, ക്ലബ്ബ് തീരുമാനമെടുക്കും, തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.