Serie A
ഡി ലിറ്റ് ഈ സീസണിന് ശേഷം യുവൻ്റസ് വിട്ടേക്കും – റയോള
ഡച്ച് സെൻ്റർ ബാക്ക് മത്തിസ് ഡി ലിറ്റ് ഈ സീസണിന് ശേഷം ക്ലബ് വിട്ടേക്കുമെന്ന് അദ്ദേഹത്തിന്റെ ഏജൻ്റ് മിനോ റയോള. ടുട്ടോസ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ ഏജൻ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
❝യുറോപ്പിലെ തന്നെ ഏറ്റവും മികച്ച സെൻ്റർ ബാക്കുകളിൽ ഒരാളാണ് ഡി ലിറ്റ്.യുവൻ്റസിനായി നല്ല പ്രകടനം അവൻ കാഴ്ച വെച്ചിട്ടുണ്ട്. പക്ഷേ ഈ സീസൺ അവസാനം തന്നെ അവൻ ഇറ്റാലിയൻ ക്ലബ്ബ് വിടാനാണ് സാധ്യത. ട്രാൻസ്ഫർ വിപണി പലപ്പോഴും ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്.
അലസിയോ റൊമഗ്നോലിയുടെ കരാർ വരുന്ന ജൂണിൽ അവസാനിക്കും. അവന് യുവൻ്റസിൽ ഡി ലിറ്റിനൊപ്പം കളിക്കാനാണ് ആഗ്രഹം. പക്ഷേ ഡി ലിറ്റ് യുവൻ്റസിൽ നിൽക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്.❞റയോള വ്യക്തമാക്കി.
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam