Serie A
ജുവെന്റസ് നാപോളി മത്സരം: ജുവന്റസിനു ജയം വിധിച്ചു
കോവിഡ് മൂലം നടക്കാതെ പോയ ജുവെന്റസ് നാപോളി മത്സരത്തിൽ ജുവന്റസിനു 3 പോയിന്റ് വെറുതെ കൊടുത്തു. കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കളിയ്ക്കാൻ എത്താതിരുന്ന നാപോളിക്ക് തോൽവിയും ഒപ്പം 1 പോയിന്റ് പിഴയും വിധിച്ചു.
കൊറോണ രൂക്ഷമായ നേപ്പിൾസിൽ നിന്ന്, മത്സരത്തിനായി പുറപ്പെടാൻ, നാപോളിയെ പ്രാദേശിക അധികാരികൾ അനുവദിച്ചിരുന്നില്ല. ഇക്കാരണത്താൽ മത്സരത്തിന് എത്താതിരുന്ന നാപോളിക്ക്,സീരി എയുടെ നിയമപ്രകാരമാണ് ഒരു പോയിന്റ് പിഴ ആയി വിധിച്ചത്
അനന്തരഫലമായി, മൂന്നു കളികളിൽ നിന്ന് 7 പോയിന്റ് ലഭിച്ച ജുവെന്റസ് ലീഗിൽ അഞ്ചാം സ്ഥാനത്തും, ഇത്രയും കളികളിൽ നിന്ന് തന്നെ 5 പോയിന്റ് ലഭിച്ച നാപോളി എട്ടാം സ്ഥാനത്തുമാണ്. 9 പോയിന്റോടു കൂടെ അറ്റ്ലാന്റ ഒന്നാം സ്ഥാനത്ത് തുടരുന്നു