Serie A
ജയം തുടർന്നത് ഇനി എസി മിലാൻ മാത്രം
യൂറോപ്യൻ ടോപ് ഫൈവ് ലീഗിൽ ഈ സീസണിൽ ഇത് വരെ എല്ലാ മത്സരങ്ങളും വിജയിച്ച ക്ലബ് എസി മിലാൻ മാത്രം. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല മൂന്ന് ഗോളുകൾക്കു ലീഡ്‌സ് യുണൈറ്റഡുമായി പരാജയയപ്പെട്ടത്തോടെയാണ്.ഈ സീസണിൽ ഇതുവരെ എല്ലാ മത്സരവും വിജയിച്ച ഏക ടീമായി മിലാൻ മാറിയത്
പഴയകാല പ്രൗടിയിലേക്ക് തിരിച്ചെത്താൻ ശ്രെമിക്കുന്ന മിലാൻ ഇതുവരെ നാലു കളിയിൽ നാലും ജയിച്ചു പന്ത്രണ്ടു പോയിന്റുമായി സീരീസ് എ യില് ഒന്നാം സ്ഥാനത്താണ്. സീസണിൽ ഇതുവരെ ഒൻപത് ഗോളുകൾ എതിർ വലയിലേക് മിലാൻ അടിച്ചു കയറ്റിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. ഒപ്പം യൂറോപ്പ ലീഗിലും മിലാൻ വിജയത്തോടെ കുതിക്കുകയാണ്