Serie A
എറിക്സണിന് സീരി എ യിൽ കളിക്കാൻ തടസ്സമുണ്ടെന്ന് ഇറ്റാലിയാൻ ഫുട്ബാൾ അസോസിയേഷൻ
യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതു മൂലം മൈതാനത്ത് കുഴഞ്ഞു വീണു ചികിത്സക്കു വിധേയനായ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണ് ഇന്റർ മിലാന് വേണ്ടി ഇറ്റാലിയൻ സീരി എ യിൽ കളിക്കാൻ തടസ്സങ്ങളുണ്ടെന്ന് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ.എറിക്സണിന് ഇറ്റലിയിൽ കളിക്കാൻ നിലവിൽ പൂർണ്ണമായ അനുമതി നൽകാൻ കഴിയില്ലെന്നും 🫀ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന ഡിഫിബ്രില്ലേറ്റർ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള എറിക്‌സണു അത് നീക്കം ചെയ്താൽ മാത്രമെ ഇൻ്ററിന് വേണ്ടി വീണ്ടും കളിക്കാൻ കഴിയൂ എന്നും ഐ എഫ് എ അധികൃതർ വ്യക്തമാക്കി.