Serie A
ഇബ്രാക്ക് പരിക്ക്. യൂറോ കപ്പ് നഷ്ടമാകും
ഇഞ്ചുറി മൂലം സൂപ്പർ താരം ഇബ്രാഹിമോവിച്ചിനെ യൂറോ കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സ്വീഡൻ തീരുമാനിച്ചു. സീരി എ യിൽ യുവന്റസിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
താരത്തിന്റെ മുട്ടിനാണ് പരിക്കേറ്റത്. അഞ്ചു വർഷത്തിനുശേഷം വിരമിക്കൽ പ്രഖ്യാപനം തിരുത്തി രാജ്യാന്തര ഫുട്ബോളിൽ തിരിച്ചെത്തിയ ഇബ്ര ഇല്ലാത്തത് സ്വീഡന് തിരിച്ചടിയാകും.