Serie A
ഇന്റർ മിലാനിനെ അവർ അർഹിക്കുന്ന സ്ഥാനത്ത് തനിക്ക് എത്തിക്കാൻ സാധിച്ചുവെന്ന് കോണ്ടെ
11 വർഷത്തിന് ശേഷം സീരി എ നേടിക്കൊടുത്ത കോണ്ടേ ടീം അംഗങ്ങളോടും ആരാ ധകർക്കും നന്ദി അറിയിച്ച് പരിശീലക സ്ഥാനമൊഴിഞ്ഞു. അവസാന രണ്ടു വർഷം സ്വപ്നതുല്യമായ യാത്രയാണ് തനിക്ക് ഉണ്ടായതെന്ന് കോണ്ടെ പറഞ്ഞു. ഇൻറർ മിലാനിനെ അവർ അർഹിക്കുന്ന സ്ഥാനത്ത് എത്തിക്കാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻറർ മിലാൻ ക്ലബ്ബ് മാനേജ്മെന്റുമായി ഒടക്കിയാണ് പരിശീലകൻ കോണ്ടേ ക്ലബ്ബ് വിട്ടത്. ആരാധകരെ കാണാത്ത സങ്കടം തനിക്കുണ്ടെന്നും ഇൻറർ മിലാനിന് സീരി എ നേടിക്കൊടുത്തത് ഒരിക്കലും തന്റെ മനസ്സിൽ നിന്നും മായില്ല എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ടീമിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി അറിയിച്ചു.അയാൾ പടിയിറങ്ങി. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിലോ ഇംഗ്ലീഷ് ക്ലബ്ബായ സ്പഴ്സിലോ കോണ്ടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.