അട്ടിമറി വിജയം നേടി ഇന്റർ മിലാൻ
ത്രില്ലർ മത്സരത്തിൽ കിടിലൻ വിജയവുമായി ഇന്റർ മിലാൻ
കളിയുടെ 87ആം മിനുട്ട് വരെ 2-3ന് പിറകിൽ നിന്ന ശേഷം കിടിലൻ വിജയുമായി സീസൺ ആരംഭിച്ചു ഇന്റർ മിലാൻ മത്സരത്തിൽ ഫിയൊറെന്റീനയെ 4-3 എന്ന സ്കോറിനാണ് ഇന്റർ മിലാൻ തോൽപിച്ചത്.
മൂന്നാം മിനുട്ടിൽ തന്നെ കൗവമെയിലൂടെ ഫിയൊറെന്റീന ലീഡ് നേടി. അതിന് മറുപടി കൊടുക്കാൻ വേണ്ടി 45ആം മിനുട്ട് വരെ ഇന്റർ മിലാൻ കാത്തു നിൽക്കേണ്ടി വന്നു. ലൗട്ടാരോ മാർട്ടിനെസിന്റെ വക ആയിരുന്നു സമനില ഗോൾ. പിന്നാലെ രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ഇന്റർ 2-1ന് മുന്നിൽ എത്തി. പിറകെ റിബറിയുടെ രണ്ട് അസിസ്റ്റുകൾ വന്നപ്പോൾ വീണ്ടും കളി മാറി. 63ആം മിനുട്ടിലേക്ക് ഫിയൊറെന്റീന 3-2 മുന്നിൽ. കാസ്ട്രോവിലിയും ചീസയുമായിരുന്നു ഗോൾ സ്കോറേഴ്സ്.
87ആം മിനുട്ടിൽ ഹകീമിയുടെ അസിസ്റ്റിൽ ഇന്റർ സമനില പിടിച്ചത്. 90ആം മിനുട്ടിൽ ഡിആംബ്രോസിയോ ഇന്റർ മിലാൻ അർഹിച്ച വിജയം ഉറപ്പിച്ച നാലാം ഗോളും നേടി.