Rumours
കവാനിയെ സൈൻ ചെയ്യാൻ ആഗ്രഹിച്ച് യുണൈറ്റഡ്
ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ ടീം ശക്തമാക്കാനുള്ള നടപടികളുമായി യുണൈറ്റഡ് മാനേജ്‌മെന്റ്.ഉറുഗ്വായ് താരം എഡിൻസൺ കവാനിയാണ് ഇപ്പോൾ യുണൈറ്റഡിൻ്റെ റഡാറിലുള്ള താരം.പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ താരം നിലവിൽ ഫ്രീ ഏജൻ്റാണ്.എന്നാൽ താരത്തിന് ക്ലബ്ബുമായി ദീർഘകാലകരാറിനാണ് താൽപര്യം. എല്ലാ സീസണിലും 10 ദശലക്ഷം യൂറോയിലധികം തുക ശമ്പളം ലഭിക്കണമെന്നും താരം ശാഠ്യം പിടിക്കുന്നുണ്ട്. താരത്തിന്റെ ഏജൻ്റ് ഫീസും വളരെ ഉയരെയാണ്.33കാരനായ താരത്തിനെ ഇത്രയധികം പണം ചിലവാക്കി ടീമിലെത്തിക്കുന്നതിനോട് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്.