Premier League
രണ്ടാം വരവിൽ പ്രീമിയർ ലീഗ് പുരസ്‌കാരം സ്വന്തമാക്കി റൊണാൾഡോ
സെപ്റ്റംബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് താരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയതാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ടാം അരങ്ങേറ്റമത്സരത്തിൽ തന്നെ ന്യൂക്യാസിലിനെതിരെ റൊണാൾഡോ 2 ഗോളുകൾ നേടി, പിന്നീട് വെസ്റ്റ് ഹാമിനെതിരെയും ഗോൾ നേടി. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി ആറ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടി.
©ഫുട്ബോൾ ലോകം