Premier League
പ്രീമിയർ ലീഗ് ഓഗസ്റ്റ് 14ന് തുടങ്ങും
2021-22 സീസൺ പ്രീമിയർ ലീഗിന് 2021 ഓഗസ്റ്റിൽ തുടക്കമാകും. ഓഗസ്റ്റ് 14 ന് സ്പഴ്സ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സിനെതിരെയും കളിക്കുന്നതോടെ പ്രീമിയർ ലീഗിന് ഔദ്യോഗിക തുടക്കം കുറിക്കും.
ലോകത്തിലെ മികച്ചതും മത്സരാത്മകത കൂടിയതുമായ ലീഗുകളിലൊന്നായി വാഴ്ത്തപെടുന്ന പ്രീമിയർ ലീഗ് ഇന്നത്തെ രീതിയിൽ ആരംഭിച്ചത് 1992 ലാണ്. നിലവിലെ ചാമ്പ്യൻമാരായ മഞ്ചെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപ്പൂൾ, ആർസനൽ, ടോട്ടെൻഹാം, ലെസ്റ്റർ സിറ്റി തുടങ്ങി ലോകത്തിലെ ഒരു പിടി വമ്പൻ ടീമുകൾ ലീഗടിസ്ഥാനത്തിൽ വീണ്ടും കൊമ്പ്കോർക്കാനൊരുങ്ങുന്നത് ആരാധകർക്ക് ആവേശമാകും.