പൊരുതി കയറി ചെൽസി
ചാമ്പ്യൻഷിപ്പിൽ നിന്നും ഈ സീസണിൽ പ്രമോഷൻ നേടി പ്രീമിയർ ലീഗിൽ എത്തിയ വെസ്റ്റ്ബ്രോംവിച്ച് ആൽബിയോണെതിരെ സമനിലയുമായി രക്ഷപ്പെട്ട്. ചെൽസി
ആദ്യ അര മണിക്കൂറിൽ തന്നെ മൂന്ന് ഗോൾ വഴങ്ങിയ ചെൽസി തോൽവി മുന്നിൽ കണ്ടതാണ്.രണ്ടാം പകുതിയിൽ ആലോൻസോ, കോവാച്ചിച് എന്നിവരെ പിൻവലിച്ച് ആസ്പിലിക്വറ്റ, കാലം ഹഡ്സൻ ഓഡോയി എന്നിവരെ ഇറക്കിയ ലംപാർഡിൻ്റെ നീക്കം ഫലം കണ്ടു. രണ്ടാം പകുതിയിൽ അവിശ്വസനീയമാംവിധം മൂന്ന് ഗോൾ തിരിച്ചടിച്ച ബ്ലൂസ് സമനിലയുമായി രക്ഷപ്പെട്ടു.
വെസ്റ്റ്ബ്രോമിനായി റോബിൻസൺ ഇരട്ട ഗോൾ നേടി. മൂന്നാമത്തെ ഗോൾ ബാർട്ട്ലിയുടെ വക ആയിരുന്നു.ചെൽസി നിരയിൽ മൗണ്ടും ഹഡ്സൻ ഓഡോയിയും ഓരോ ഗോൾ കീപ്പർ വീതം നേടി. ടാമി അബ്രഹാമിൻ്റെ ഇഞ്ചുറി ടൈം ഗോളിലാണ് ചെൽസി സമനിലയുമായി രക്ഷപ്പെട്ടത്.പണം മുടക്കിയാൽ മാത്രം പോരയെന്നും ടീം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും ചെൽസിയെ ബോധ്യപ്പെടുത്തിയ മത്സരമായിരുന്നു ഇത്.
സ്കോർഷീറ്റ്
വെസ്റ്റ്ബ്രോം
C.റോബിൻസൺ 4′,25′
K.ബാർട്ട്ലി 27′
ചെൽസി
M.മൗണ്ട് 55′
C.ഹഡ്സൻ ഓഡോയി 70′
T.അബ്രഹാം 90+3′