Premier League
ആൻഫീൽഡ് വിപുലീകരിക്കാനൊരുങ്ങി ലിവർപൂൾ ഉടമകൾ
പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ തങ്ങളുടെ ഹോം ഗ്രൗണ്ട് വിപുലീകരിക്കാനൊരുങ്ങുന്നു.ഏകദേശം 60 മില്യൺ പൗണ്ടിനടുത്ത് ചിലവ് വരുന്ന പദ്ധതിക്ക് ലിവർപൂൾ സിറ്റി കൗൺസിൽ അനുമതി നൽകി. നിലവിൽ 54,000ത്തോളം പേർക്ക് കളി കാണാനുള്ള സൗകര്യം ആൻഫീൽഡിലുണ്ട്.
വിപുലീകരണം പൂർത്തിയാകുന്നതോടെ ഏകദേശം 61,000ത്തോളം കാണികളെ ഉൾക്കൊള്ളാൻ ആൻഫീൽഡിനാവും.2023ൻ്റെ ആരംഭത്തിൽ തന്നെ വിപുലീകരണം പൂർത്തിയാക്കാനാണ് നിലവിൽ ക്ലബ്ബുടമകൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.