Premier League
അപ്രതീക്ഷിത ഉറവിടത്തിൽ നിന്ന് അവസാനനിമിഷം ഗോൾ, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ കൈവിടാതെ ലിവർപൂൾ
ബെസ്റ്റ് ബ്രോമിന് എതിരെ നടന്നു മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചു വിലമതിച്ച മൂന്ന് പോയിന്റ്കൾ സ്വന്തമാക്കി ലിവർപൂൾ.15ആം മിനിറ്റിൽ വെസ്റ്റ് ബ്രോം താരം റോബ്സൺ ആണ് കളിയിലെ ഗോൾ അക്കൗണ്ട് തുറന്നത്.33ആം മിനിറ്റിൽ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ സ്കോർ ഒപ്പം എത്തിച്ചെങ്കിലും ലിവർപൂളിന് വിജയം അനിവാര്യമായിരുന്നു
അവസാന നിമിഷം വരെ വിജയത്തിനു വേണ്ടി പൊരുതിയ ലിവർപൂൾ തങ്ങളുടെ വിജയ ഗോൾ കണ്ടെത്തിയത് ഒരു അപ്രതീക്ഷിത താരത്തിൽ നിന്നായിരുന്നു.90+4ആം മിനിറ്റിൽ അർണോൾഡ് എടുത്ത കോർണറിൽ നിന്ന് ലിവർപൂൾ ഗോൾകീപ്പർ അലിസ്സൺ തൊടുത്ത് വിട്ട ഹെഡർ വെസ്റ്റ് ബ്രോം വല കുലുക്കിയപ്പോൾ ലിവർപൂളിന് ലഭിച്ചത് ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ പ്രതീക്ഷകളായിരുന്നു.
പ്രീമിയർ ലീഗ്
ലിവർപൂൾ 2-1 ബെസ്റ്റ് ബ്രോം
Robson 15′
M Salah 33′
Allison 90+5′