Premier League
ഹാലൻഡ് ക്ലോപ്പിന്റെ കളിശൈലിക്ക് അനുയോജ്യനാണെന്ന് ജോൺ ആർനെ റൈസ്
ബൊറൂസ്സിയ ഡോർട്ട്മുണ്ട് സൂപ്പർ താരം എർലിങ് ഹാലൻഡ് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പിന്റെ കളിശൈലിക്ക് അനുയോജ്യൻ എന്ന് മുൻ ലിവർപൂൾ ഫുൾ ബാക്ക് ജോൺ ആർനെ റൈസ്.
❝ തീർച്ചയായും ഹാലൻഡ് ലിവർപൂളിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവൻ ഒരു അസാമാന്യ കഴിവുള്ള ഒരു കളിക്കാരൻ ആണ്.രാജ്യത്തിനായും ക്ലബിനായും അവൻ മികച്ച ഫോമിൽ തന്നെ ആണ് കളിക്കുന്നത്. ക്ലോപ്പിന്റെ ഫുട്ബോൾ ശൈലിക്ക് ഹാലൻഡ് അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നു.കൂടാതെ ലിവർപൂൾ എന്ന ക്ലബിനേയും അദ്ദേഹം സ്നേഹിക്കുമെന്ന് ഞാൻ കരുതുന്നു.ലിവർപൂളിന് ഹാലൻഡിനെ സൈൻ ചെയ്യാൻ അവസരമുണ്ടോ എന്ന് എനിക്ക് അറിയില്ല,പക്ഷേ അങ്ങനെ ഒരു അവസരം ലഭിച്ചാൽ ക്ലബ് തീർച്ചയായും അദ്ദേഹത്തെ ടീമിൽ എത്തിക്കും എന്ന് വിശ്വസിക്കുന്നു.❞ – ഗോളിന് നൽകിയ അഭിമുഖത്തിൽ റൈസ് പറഞ്ഞു.
©ഫുട്ബോൾ ലോകം