സിറ്റിയെ തളച്ച് ലീഡ്സ്
പ്രീമിയർ ലീഗിൽ തിരിച്ചെത്തിയപ്പോൾ മുതലേ മികച്ച പ്രകടനം പുറത്തെടുക്കുന്ന ലീഡ്സ് യുണൈറ്റഡ് വമ്പൻ പ്രകടനവുമായി വീണ്ടും കളം പിടിക്കുന്നു.ഇത്തവണ പെപ്പ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചാണ് ടീം തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നത്.17ആം മിനിറ്റിൽ സ്റ്റർലിങ്ങിൻ്റെ ഗോളിൽ മുന്നിൽ കയറിയ സിറ്റിയെ 59ആം റോഡ്രിഗോ നേടിയ ഗോളിലാണ് മാർസലോ ബിയേൽസയുടെ ടീം സമനിലയിൽ തളച്ചത്.
കളിയിൽ കൂടുതൽ സമയം പന്ത് കൈയിൽ വെച്ച് കളിച്ചതും കൂടുതൽ പാസുകൾ നടത്തിയതും ലീഡ്സാണ്. ലക്ഷ്യത്തിലേക്ക് ഏറ്റവും അധികം ഷോട്ടുകൾ പായിച്ചതും ലീഡ്സ് തന്നെ.സമനിലയോടെ ലീഡ്സ് 4 മത്സരങ്ങളിൽ നിന്നും 7 പോയൻ്റുമായി പട്ടികയിൽ അഞ്ചാമതെത്തി. സിറ്റിയാകട്ടെ 3 മത്സരങ്ങളിൽ നിന്നും 4 പോയൻ്റുമായി പത്താമത് തുടരുന്നു.
സ്കോർഷീറ്റ്
ലീഡ്സ് 1 – 1 സിറ്റി
ലീഡ്സ് യുണൈറ്റഡ്
റോഡ്രിഗോ 59′
മാഞ്ചസ്റ്റർ സിറ്റി
റഹീം സ്റ്റർലിങ്ങ് 17′