Premier League
വീണ്ടും ജയം ഇല്ലാതെ യുണൈറ്റഡ്
വീണ്ടും ജയം ഇല്ലാതെ യുണൈറ്റഡ്
,സമനില കുരുക്കിൽ പോയിന്റ് നഷ്ടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമനില വഴങ്ങി ചുവന്ന ചെകുത്താന്മാർ. എവർട്ടണും ആയി 1-1 എന്ന സ്കോറിനാണ് കളി അവസാനിപ്പിച്ചത്. ആദ്യപകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മാർഷ്യൽ യുണൈറ്റഡിന് ലീഡ് നൽകിയെങ്കിലും അത് സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. 65ആം മിനിറ്റിൽ ടൗൺസെൻഡ് നേടിയ ഗോളിന് മറുപടി കൊടുക്കാൻ യുണൈറ്റഡ് താരങ്ങൾക് കഴിഞ്ഞില്ല.തുടർന്ന് സമനിലയിൽ കളി അവസാനിച്ചു.സമനിലയോടെ 14 പോയിന്റുമായി യുണൈറ്റഡ് രണ്ടാമതും ഇതേ പോയിന്റ് തന്നെ ഉള്ള എവെർട്ടൺ മൂന്നാമതും നിൽക്കുന്നു.
ഫുൾ ടൈം
മാഞ്ചസ്റ്റർ യുണൈറ്റഡ് -1
⚽️ A. Martial 43′
എവർട്ടൺ -1
⚽️ A. Townsend 65′
©ഫുട്ബോൾ ലോകം