Premier League
ലിവർപൂളിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ക്ലോപ്പും സംഘവും. ഇന്ന് സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.ഈ വിജയത്തോടെ 13 പോയിന്റുമായി ചെമ്പട പോയിന്റ് ടേബിളിൽ തലപ്പത്തെത്തി.
ലിവർപൂൾ ജേഴ്സിയിൽ നൂറാം ഗോൾ നേടി കൊണ്ട് സാദിയോ മാനെയാണ് ഇന്ന് ആദ്യം വല കുലുക്കിയത്.ഈ ഗോളിൽ ആദ്യ പകുതിയിൽ ലിവർപൂൾ മുന്നിലെത്തി.തുടര്‍ന്ന് രണ്ടാം പകുതിയിലാണ് മുഹമ്മദ് സല ലിവര്‍പൂളിന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്.തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ നെബി കെയ്റ്റയുടെ മനോഹരമായ ഗോളില്‍ ലിവര്‍പൂള്‍ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
ഫുൾ ടൈം
❤️ലിവർപൂൾ – 3
⚽️Sadio Mane 43′
⚽️Mohammed Salah 78′
⚽️Naby Keïta 89′
💙ക്രിസ്റ്റൽ പാലസ് – 0