Premier League
ലണ്ടൻ ചുവപ്പ് തന്നെ
പ്രീമിയർ ലീഗ് സൂപ്പർ പോരാട്ടത്തിൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് എട്ടാം സ്ഥാനത്തുള്ള ആർസനൽ തോൽപ്പിച്ചു.
ചെൽസി താരം ജോർഗിനോ യുടെ പിഴവിൽ നിന്ന് ആർസനലിനു എമിൽ സ്മിത്ത് റോവ് ഗോളടിച്ചു. കളിയിൽ ആധിപത്യം ചെൽസിക്ക് ആണെങ്കിലും ഗോൾ നേടാൻ മാത്രം സാധിച്ചില്ല. ഇരുവരും മുമ്പ് എമിറേറ്റ്സിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ വിജയം ആർസനലിന് തന്നെയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എഫ്എ കപ്പ് ഫൈനലിലും കളിക്കാൻ പോകുന്ന തുഷലിനും സംഘത്തിനും ഈ തോൽവി തലവേദന ആയേക്കാം.
നിലവിലെ പ്രീമിയർ ലീഗ് പോയിൻറ് പട്ടികയിൽ 64 പോയിൻറ് കൂടെ നാലാം സ്ഥാനത്താണ് ചെൽസി 55 പോയിൻറ് മായി എട്ടാം സ്ഥാനത്താണ് ആർസനൽ.
സ്കോർ കാർഡ്
ചെൽസി – 0
ആർസനൽ – 1
E.S ROWE 16′