Premier League
റൊണാൾഡോയുടെ തിരിച്ചുവരവിൽ ആശ്ചര്യപെടുന്നില്ലെന്ന് ബെർബറ്റോവ്
ചുവന്ന ചെകുത്താന്മാർക്കായി രണ്ടു കളികളിൽ നിന്നും മൂന്ന് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചു വരവിൽ താൻ ഒട്ടും ആശ്ചര്യപെടുന്നില്ലെന്ന് മുൻ യുണൈറ്റഡ് താരം ദിമിറ്റർ ബെർബറ്റോവ്. സീസൺ കഴിയുന്തോറും റൊണാൾഡോ ഇനിയും മെച്ചപ്പെടുമെന്നു ബെർബറ്റോവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച ആരാധകർ അദ്ദേഹത്തിന് വലിയ സ്വീകരണം നൽകുകയും, രണ്ട് മികച്ച ഗോളുകളിലൂടെ അയാൾ തന്റെ വരവ് അറിയിക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ഗോളടിക്കലിനോടും അവൻ ടീമിലേക്ക് കൊണ്ടുവരുന്ന പ്രഭാവലയത്തോടും നിങ്ങൾക്ക് തർക്കിക്കാൻ കഴിയില്ലെന്നും ബെർബെറ്റോവ് പറഞ്ഞു.
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam