യൂറോപ്യൻ പ്രീമിയർ ലീഗുമായി ഫിഫ, ഭാഗമാകാൻ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും.
യൂറോപ്പിലെ ലീഗുകളിൽ നിലവിൽ കളിക്കുന്ന മുൻനിര ക്ലബ്ബുകളുമായിലീഗ് പോയിന്റ് അടിസ്ഥാനത്തിൽഫുട്ബോൾ മാമാങ്കത്തിനൊരുങ്ങി
ഫിഫ.2022 ഓടെ ഈ ലീഗ് തുടങ്ങുമെന്നാണ് അവസാന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ്,ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 18ഓളം ടീമുകളെ പങ്കെടുപ്പിച്ചു സീസൺ അടിസ്ഥാനത്തിൽ ലീഗ് നടത്താനാണ് സങ്കാടകരുടെ ശ്രമം.
ഇതിനായി 6 ബില്യൺ യൂറോയോളം കണ്ടെത്തേണ്ടതായി വരും. സ്കൈ സ്പോർട്സ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരം 2018 മുതൽ തന്നെ ഈ ഒരു ടൂർണമെന്റിന്റെ സാധ്യതകളെ പറ്റി ഫിഫ അന്വേഷണം ആരംഭിച്ചിരുന്നു. ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
എന്നാൽ യൂറോപ്യൻ പ്രീമിയർ ലീഗിനെതിരെ ശക്തമായ പ്രതിഷേധങ്ങളും കാൽപന്ത് ലോകത്ത് ഉയരുന്നുണ്ട്. നിലവിൽ യൂറോപ്പിലെ ചാമ്പ്യൻമാരെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യൻസ് ലീഗിനെ ഫിഫയുടെ ഈ തീരുമാനം സാരമായി ബാധിക്കും. നിരവധി കളിക്കാരും, ലാലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ബുണ്ടെസ് ലിഗ തുടങ്ങിയവയുടെ സങ്കാടകരും നിലവിൽ ഇതിനെതിരെ പ്രതിഷേധം ഉയർത്തി കഴിഞ്ഞു. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ കഫറിനും ഫിഫയുടെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്ന ആളാണ്. യൂറോപ്യൻ പ്രീമിയർ ലീഗ് മറ്റു ലീഗുകളെ ശക്തമായി ബാധിക്കാൻ സാധ്യത ഉണ്ട്.
കഴിഞ്ഞ ആഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ മൊത്തത്തിൽ ഉടച്ചു വാർക്കുന്ന പ്രൊജക്റ്റ് ബിഗ് പിക്ചർ എന്ന പദ്ധതിയെ ഇ പി എൽ ക്ലബ്ബുകൾ ഒരുമിച്ച് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഫിഫയുടെ നീക്കം എന്നതും ശ്രെദ്ധേയമാണ്.